കെ സി വേണുഗോപാലിനെതിരായ പരാമര്‍ശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Update: 2025-03-12 14:21 GMT
കെ സി വേണുഗോപാലിനെതിരായ പരാമര്‍ശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെ സി വേണുഗോപാല്‍ നല്‍കിയ ഹരജിയില്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും കെ സി വേണുഗോപാല്‍ വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഒരു ടിവി ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് കെ സി വേണുഗോപാല്‍ കോടതിയെ സമീപിച്ചത്. ശോഭയുടെ ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Similar News