തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിയായ ഉല്ലാസിനെ (34) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോലിസ് അറസ്റ്റ് ചെയ്തു. കുടുംബത്തിലെ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി.
മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിനിടെ വാക്കുതർക്കം രൂക്ഷമായതോടെയാണ് ഉണ്ണികൃഷ്ണൻ നായർ മകൻ ഉല്ലാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക വിവരം ഉണ്ണികൃഷ്ണൻ തന്നെയാണ് അടുത്ത വീട്ടിൽ ഉണ്ടായ ഭാര്യ ഉഷയെ ആദ്യം അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.