വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെതിരേ കേസെടുത്തു

Update: 2026-01-02 17:27 GMT

പാലക്കാട്: പാലക്കാട്ട് വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെതിരേ കേസെടുത്തു. ആലത്തൂര്‍ പാടൂരില്‍ കാവശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റ് സുരേഷിനെതിരേയാണ് കേസ്. ആലത്തൂര്‍ പോലിസാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷം ചെറിയ ഷെഡില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കു നേരെയാണ് പീഡന ശ്രമം നടന്നത്.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ സുരേഷ് കയറിയത്. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു. സുരേഷും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഡിവൈഎഫ്ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിലാണ്.