യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; യുവനടി ലക്ഷ്മി മേനോനെതിരേ കേസെടുത്തു
കൊച്ചി:കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്ത് കേസെടുത്തു. കേസില്‍ മൂന്നാം പ്രതിയാണ് ലക്ഷ്മി. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറില്‍ നടിയും ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്.
ബാനര്‍ജി റോഡിലെ ബാറില്‍ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം നടന്നത്. ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍, ം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു.സംഭവത്തില്‍ മിഥുന്‍, അനീഷ്, സോനാമോള്‍ എന്നിവരെ പോലിസ് അറ്‌സ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ നടിയുടെ അടുത്ത സുഹൃത്തായിരുന്നു.നിലവില്‍ നടി ഒളിവിലാണെന്നാണ് സൂചന