ദേശീയ പതാകയെ അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ കേസ്

Update: 2025-08-18 02:40 GMT

ആലുവ: ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ മലയാളിക്കെതിരെ കേസെടുത്തു. യുഎസില്‍ താമസിക്കുന്ന ആല്‍ബിച്ചന്‍ മുരിങ്ങയില്‍ എന്നയാള്‍ക്കെതിരെയാണ് എടത്തല പോലിസ് കേസെടുത്തത്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇന്ത്യയെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുണ്ടെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യ എന്റെ രാജ്യമല്ല ഒരു ഇന്ത്യക്കാരനും എന്റെ സഹോദരി സഹോദരന്മാരല്ല എന്ന് തുടങ്ങി ഇന്ത്യ തുലയട്ടെ എന്നും മറ്റും എഴുതി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കേസിന് ആസ്പദമായ പോസ്റ്റിന് പിന്നാലെ ഇന്ത്യയെ അവഹേളിച്ച് നിരവധി പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കിലിട്ടുണ്ട്. പാക്കിസ്താനും അമേരിക്കയ്ക്കും ജയ് വിളിച്ചുള്ള പോസ്റ്റും ഇതിനോടൊപ്പം ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇനി ഒരാളും തന്നെ ഇന്ത്യക്കാരന്‍ എന്ന് വിളിക്കരുതെന്നും ആല്‍ബിച്ചന്‍ ആവശ്യപ്പെടുന്നു.