സിപിഎം പാര്‍ട്ടി ഓഫീസ് ആക്രമിച്ച കേസ്; അഖില്‍ മാരാര്‍ ഉള്‍പ്പെടേയുള്ള പ്രതികളെ വെറുതെ വിട്ടു
കൊല്ലം: കൊട്ടാരക്കരയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടേയുള്ള പ്രതികളെ വെറുതെ വിട്ടു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. 2014ല്‍ കൊട്ടാരക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്‌മദാസ് അജോ, അഖില്‍ മാരാര്‍ എന്നിവരേയാണ് വെറുതെവിട്ടത്. അഖില്‍ മാരാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. തെളിവുകള്‍ ഹാജരാക്കുന്നതിലും കുറ്റം ചെയ്‌തെന്ന് പൂര്‍ണമായും തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടത്.