യുവ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ച കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Update: 2025-12-07 04:56 GMT

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസിനെതിരെ കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മര്‍ദനമുണ്ടായത്.

കഴിഞ്ഞ മേയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. ബെയ്ലിന്‍ ദാസ് മോപ് സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ പരാതി. സംഭവദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതി യുവതിയെ മര്‍ദ്ദിച്ചത്.സംഭവശേഷം ഒളിവില്‍പോയ ബെയ്ലിന്‍ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്ന് തുമ്പ പോലിസാണ് ഇയാളെ പിടികൂടിയത്.

Tags: