യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ കേസ്

Update: 2025-08-28 07:08 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ കേസെടുത്ത് പോലിസ്. പോലിസിനു നേരേ തീപന്തമെറിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 28 പേര്‍ക്കെതിരേയാണ് കേസ്. ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീകല, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണാ നായര്‍, ലീന എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകര്‍ പോലിസിനു നേരെ ആക്രമണം അഴിച്ചുവിട്ടത് എന്ന് കേസില്‍ പറയുന്നു.പൊ തുമുതല്‍ നശിപ്പിക്കുക, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, കൊല്ലാനുള്ള ശ്രമം തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags: