ആക്രമിക്കാനെത്തിയ പിറ്റ്ബുള്ളിന്റെ കാല്‍ വെട്ടിയ യുവാവിനെതിരേ കേസ്

Update: 2025-09-02 09:32 GMT

പാലക്കാട്: ആക്രമിക്കാന്‍ എത്തിയ പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയുടെ കാല്‍ വെട്ടിയ യുവാവിനെതിരേ കേസെടുത്തു. മലമ്പള പൂതനൂര്‍ സ്വദേശിയായ രാജേഷ് എന്ന യുവാവിനെതിരെയാണ് കേസ്. മുണ്ടൂര്‍ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ കാല്‍ രാജേഷ് വെട്ടിയെന്നാണ് പരാതി. അക്രമസ്വഭാവമുള്ള നായ പ്രദേശത്തെ ഒരു വയോധികയേയും മറ്റൊരു വളര്‍ത്തുനായയെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് നായയുടെ കാല്‍ വെട്ടിയ സംഭവം നടന്നത്. പിറ്റ്ബുള്‍ നേരത്തെ മറ്റൊരു വളര്‍ത്തുനായയെ കടിച്ച് കൊന്നതായും നാട്ടുകാര്‍ ആരോപിച്ചു.

Tags: