സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ കേസ്

Update: 2025-10-04 07:04 GMT

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്. പാലാരിവട്ടം പോലിസാണ് കേസെടുത്തത്.

ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഷാജന്‍ ചെയ്ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ കമന്റ് ചെയ്ത നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags: