ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ച പരാതിയില്‍ പരിശീലകനെതിരേ കേസ്

Update: 2026-01-08 06:42 GMT

ഫരീദാബാദ്: ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ച പരാതിയില്‍ പരിശീലകനെതിരേ പോലിസ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

ഡല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മല്‍സരത്തിന് പിന്നാലെയായിരുന്നു സംഭവം. പ്രകടനം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ശേഷം, ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കായിക കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 351(2), പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 എന്നിവ പ്രകാരം പരിശീലകനെതിരേ കേസെടുത്തു.

Tags: