മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി മുഖ്യ വക്താവ് എം ജി മഹേഷിനെതിരേ കേസ്
ബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബിജെപി മുഖ്യ വക്താവ് എം ജി മഹേഷിനെതിരേ പരാതി.ബാംഗ്ലൂര്‍ സൗത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി എന്‍ ആനന്ദാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എം ജി മഹേഷിനെതിരേ പോലിസ് കേസെടുത്തു.
മഹേഷ് പ്രിയങ്ക് ഖാര്‍ഗെയെ അടിമ എന്ന് അഭിസംബോധന ചെയ്യുകയും അദ്ദേഹത്തിന്റെ ജാതിയെ അപമാനിക്കുകയും ചെയ്തു. വിദ്വേഷവും അപകീര്‍ത്തിയും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ബി എന്‍ ആനന്ദു പറഞ്ഞു. നിലവില്‍ പോലിസ് മഹേഷിന്റെ മൊഴിയെടുത്തുവെന്നാണ് സൂചന. കേസ് മൈസൂര്‍ പോലിസിന് കൈമാറിയതായും പോലിസ് അറിയിച്ചു.