സിപിഎം നേതാക്കള്‍ക്കെതിരായ പ്രസംഗം; പി വി അന്‍വറിനെതിരെ കേസ്

Update: 2025-03-02 18:09 GMT

മലപ്പുറം: തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ച് പൊട്ടിക്കുമെന്ന പ്രസംഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെതിരെ കേസെടുത്തു. സിപിഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പോലിസാണ് കേസെടുത്തിരിക്കുന്നത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. അതേസമയം, കൂറുമാറിയ ചുങ്കത്തറ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെയും പോലിസ് കേസെടുത്തു.