ന്യൂഡൽഹി: എഫ്ഡിഐ ലംഘനത്തിന് മിന്ത്രയ്‌ക്കെതിരെ 1,654 കോടി രൂപയുടെ കേസ് ഫയൽ ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ, പ്രത്യേകിച്ച് വിദേശ നിക്ഷേപത്തിന്റെ പിന്തുണയുള്ളവ, എഫ്ഡിഐ നിയമങ്ങൾ മറികടക്കുന്നുവെന്ന് ആരോപിച്ച് നിയന്ത്രണ പരിശോധനകൾ ശക്തമാക്കിയതിനെ തുടർന്നാണ് മിന്ത്രയ്ക്കെതിരേയും അന്വേഷണം വരുന്നത്.
നേരിട്ടുള്ള ഉപഭോക്തൃ ചില്ലറ വ്യാപാരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന എഫ്ഡിഐ നിയന്ത്രണങ്ങൾ മറികടക്കുകയും അതുവഴി 1999 ലെ ഫെമ വ്യവസ്ഥകൾ ലംഘിച്ചതായും ഇഡി പറയുന്നു.
നിലവിൽ എഫ്ഡിഐമാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് മിന്ത്ര ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 1,654 കോടി രൂപയുടെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കേസാണ് ഫയൽ ചെയ്തിരിക്കുന്നത്.കേസിൽ മിന്ത്രയുടെയും അനുബന്ധ കമ്പനികളുടെ ഡയറക്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.