എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായ സംഭവം; ഒപ്പമുണ്ടായിരുന്നയാള്‍ക്കെതിരേ കേസ്
കൊച്ചി: ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസുകാരനെ കണ്ടെത്തിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരേ പോക്‌സോ കേസെടുത്തു. കുട്ടിയെ കണ്ടെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരന്‍ ശശികുമാറിനെതിരെയാണ് കേസെടുത്തത്. തൊടുപുഴയില്‍ എത്തിയ കുട്ടിയെ ശശികുമാര്‍ വീട്ടിലേക്കു കൊണ്ടുപോയി. ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലിസ് പറയുന്നത്. കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണില്‍വിളിച്ച് അറിയിച്ചതും ശശികുമാറാണ്. തുടര്‍ന്നാണ് പോലിസും പിതാവും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്.