റാപ്പര്‍ വേടനെതിരെ വിദ്വേഷപ്രസംഗം; കേസരി പത്രാധിപര്‍ എന്‍ ആര്‍ മധുവിനെതിരേ കേസ്
കൊല്ലം: റാപ്പര്‍ വേടനെ അധിക്ഷേപിച്ച ഹിന്ദുത്വ മാസികയുടെ പത്രാധിപര്‍ക്കെതിരേ പോലിസ് കേസെടുത്തു. കേസരി എന്ന മാസികയുടെ പത്രാധിപരായ എന്‍ ആര്‍ മധുവിനെതിരെയാണ് കിഴക്കേ കല്ലട പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസ്. കലാപത്തിന് ആഹ്വാനം ചെയ്തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്.വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നാണ് എന്‍ ആര്‍ മധു പറഞ്ഞത്. വേടന്റെ പിന്നില്‍ വിഘടനവാദികളാണെന്നും ആക്ഷേപിച്ചു. ഇതേ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.