കണ്ണൂര്‍: ചെറുപുഴയില്‍ എട്ടുവയസുകാരിയെ പിതാവ് ക്രൂരമായി ഉപദ്രവിച്ചെന്ന് ആരോപണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തുവന്നു. പ്രാപ്പൊയില്‍ സ്വദേശി ജോസിനെതിരെയാണ് പരാതി. എന്നാല്‍, ഇത് പ്രാങ്ക് വീഡിയോയാണെന്ന് മകളും പിതാവും പറയുന്നു. എന്തായാലും ജോസിനെ പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും.