വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപണം; താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരേ കേസ്

Update: 2025-07-24 09:32 GMT

കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരേ കേസെടുത്തു.ആബിദ് ഫേസ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയെന്നാണ് ആരോപണം.

ഡിവൈഎഫ്ഐ നേതാവ് പി പി സന്ദീപ് നൽകിയ പരാതിയിലാണ് ആബിദിനെതിരേ കേസെടുത്തിരിക്കുന്നത്. വ്യാജപ്രചരണം നടത്തി സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

Tags: