കരിയർ ഗൈഡൻസിൻ്റെ പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ; കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ

Update: 2025-04-18 03:19 GMT

കോട്ടയം: കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ . കരിയർ ഗൈഡൻസിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശി റമിത്തും ഭാര്യ ചിഞ്ചുവുമാണ് അറസ്റ്റിലായത്.

ചിങ്ങവനം സ്വദേശികൾ നൽകിയ പരാതിയിലാണ് പോലിസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഏകദേശം 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. എവോക്ക എജ്യുടെക് എന്ന സ്ഥാപനത്തിൻ്റെ പേരിലാണ് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.

Tags: