ചരക്കുകപ്പലിനു തീപിടിച്ച സംഭവം; കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ; അടിയന്തിര ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കോഴിക്കോട്: കേരളത്തീരത്തിന് 60 നോട്ടിക്കൽ മൈൽ അകലെ വച്ച് ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ച സംഭവത്തിൽ ജീവനക്കാരെ രക്ഷപ്പെടുത്താനും അവർക്ക് അടിയന്തിര ചികിൽസ ഉറപ്പാക്കാനും ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
കൊളംബോയിൽ നിന്നു മുംബൈയിലേക്ക് ചരക്കുമായ പോക്കുന്ന WANHAI 503 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് സംഭവം. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. അതിൽ 18 പേരാണ് കടലിൽ ചാടിയത്. രക്ഷാപ്രവർത്തനായി കോസ്റ്റ് ഗാർഡ് സംഭവസ്ഥലത്തേക്ക് തിരിച്ചു. ഐ എൻ എസ് സൂറത്തും, ഐ എൻ എസ് ഗരുഡയും രക്ഷാദൗത്യത്തിൽ പങ്കാളിയാകും.
നിലവിൽ കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. എന്നാൽ ബാക്കിയുള്ള നാലു പേർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.