ചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്‌നറുകള്‍ തീരത്തേക്ക് എത്തില്ല, മുന്നറിയിപ്പ്

Update: 2025-06-11 07:32 GMT
ചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്‌നറുകള്‍ തീരത്തേക്ക് എത്തില്ല, മുന്നറിയിപ്പ്

കോഴിക്കോട്: അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍ നാലു ദിവസത്തേക്ക് കേരളതീരത്തേക്ക് എത്തില്ലെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. മൂന്നു ദിവസം വരെ കടലില്‍ കണ്ടയ്നറുകള്‍ ഒഴുകി നടക്കുമെന്ന് ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നു. കപ്പലിലെ തീ 40 ശതമാനം വരെ അണയക്കാനായിട്ടുണ്ട്. കാണാതായ നാലു ജീവനക്കാരെ ഇതുവരെയായും കണ്ടെത്തിയിട്ടില്ല

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വാന്‍ഹായ് 503 ചരക്കുകപ്പലിന് തീപിടിച്ച് അപകടമുണ്ടായത്. ബേപ്പൂരില്‍ നിന്നു 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. കൊളംബോയില്‍ നിന്നും നവിമുംബൈയിലേക്ക് പോവുന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ 22 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 18 പേരെ രക്ഷപ്പെടുത്തി.

Tags:    

Similar News