ചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ നിര്‍ദേശം

Update: 2025-06-10 08:27 GMT

കോഴിക്കോട്: അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്നറുകള്‍ തെക്കുകിഴക്കു ഭാഗത്തേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്നു ദിവസം വരെ കടലില്‍ കണ്ടയ്‌നറുകള്‍ ഒഴുകി നടക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇപ്പോഴുള്ള പ്രവചനങ്ങള്‍ പ്രകാരം തീരത്തെത്താന്‍ സമയത്തെത്തും. അതത് സമയങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ മുന്നറിയിപ്പുകള്‍ ഉണ്ടാകും.

ഇന്നലെയാണ് വാന്‍ഹായ് 503 ചരക്കുകപ്പലിന് തീപിടിച്ച് അപകടമുണ്ടായത്. ബേപ്പൂരില്‍ നിന്നു 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. കൊളംബോയില്‍ നിന്നും നവിമുംബൈയിലേക്ക് പോവുന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ 22 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നാലുപേരെ ഇതുവരെയായും കണ്ടെത്തിയിട്ടില്ല.

Tags: