കാറും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

Update: 2025-05-26 01:26 GMT

തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. വെമ്പായം തേക്കട സ്വദേശി അമീര്‍(35) ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഴകുറ്റി വെമ്പായം റോഡിലായിരുന്നു അപകടം. തേക്കട സ്വദേശികളായ ഷാഹിന (28), അസ്ജാന്‍ (10), ആലീഫ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷാഹിന മെഡിക്കല്‍ കോളേജിലും അസ്ജാന്‍, ആലീഫ് എന്നിവര്‍ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്