ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Update: 2025-11-22 05:30 GMT

മംഗളൂരു: ബൈന്ദൂര്‍ നാവുണ്ട മേല്‍പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. കട്‌കെരെയില്‍നിന്ന് ഉപ്പുണ്ടയിലേക്ക് പോകുമ്പോഴാണ് സംഭവം. ഡ്രൈവര്‍ നിതേഷ് (31), യാത്രക്കാരനായ ചന്തു (73) എന്നിവരാണ് കാറില്‍ ഉണ്ടായത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈന്ദൂര്‍ ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Tags: