കാസര്‍കോട്ട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്താണ് മരിച്ചത്
കാസര്‍കോട്: ബന്ദിയോടില്‍ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശിനി ഫാത്തിമത്ത് മിര്‍സാനത്ത്(29)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ഗുരുതരമാണ്. ബന്ദിയോട് പെട്രോള്‍ പമ്പിനു സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.