ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടിസ്

Update: 2026-03-05 07:02 GMT

എറണാകുളം: അങ്കമാലിയില്‍ വിദ്യാര്‍ഥിനി ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക് പി ജോര്‍ജിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം.

അപകടമുണ്ടാക്കി ദിവസങ്ങള്‍ ആയിട്ടും പ്രതിയെ പിടികൂടാത്തതില്‍ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പോലിസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.


അതേസമയം, പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പോലിസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടില്‍ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു.

Tags: