പാലക്കാട്: തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുവയസുകാരന്‍ മരിച്ചു. പട്ടാമ്പി സ്വദേശിയായ ഐസിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റു.