കൊച്ചി: കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശി ജയിംസിനാണ് പരിക്കേറ്റത്. കളമശ്ശേരി അപ്പോളോ ജങ്ഷന് സമീപത്തെ മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ 5:15നാണ് അപകടം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ജെയിംസിന്റെ കാറിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ ജെയിംസ് കാര്‍ വെട്ടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സൈഡില്‍ ഇടിച്ച് മറിയുകയുമായിരുന്നു.