തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ ടെക്‌നോ പാര്‍ക്കിനു സമീപമാണ് കാര്‍ തൂണില്‍ ഇടിച്ചു മറിഞ്ഞത്. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഷിബിനാണ് കാറോടിച്ചിരുന്നത്. പരുക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.