കാര്‍ കനാലിലേക്ക് മറിഞ്ഞു; പിറന്നാള്‍ദിനത്തില്‍ യുവാവ് മരിച്ചു

Update: 2025-06-15 04:34 GMT
കാര്‍ കനാലിലേക്ക് മറിഞ്ഞു; പിറന്നാള്‍ദിനത്തില്‍ യുവാവ് മരിച്ചു

ആലപ്പുഴ: പുന്നമടയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് പിറന്നാള്‍ദിനത്തില്‍ യുവാവ് മരിച്ചു. കുട്ടിച്ചിറ തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി(31)യാണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിക്കു സമീപമാണ് കാര്‍ വാടക്കനാലിലേക്ക് വീണ് മുങ്ങിയത്. ഇന്നു പുലര്‍ച്ചേ രണ്ടോടെ ആയിരുന്നു അപകടം. ബിജോയിയെ കൂടാതെ തത്തംപള്ളി സ്വദേശികളായ മറ്റ് രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. കനാലിലേക്ക് കാര്‍ വീണതിന് പിന്നാലെ മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.

Similar News