ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ ചവിട്ടി; കാറിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2025-08-10 09:54 GMT

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്കു പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. പരുക്കേറ്റവരില്‍ രണ്ടുപേര്‍ ഓട്ടോെ്രെഡവര്‍മാരും രണ്ടുപേര്‍ കാല്‍നടയാത്രക്കാരുമാണ്. ഒരു ഓട്ടോ െ്രെഡവര്‍ക്ക് നിസ്സാര പരുക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുനാഥാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്ക് െ്രെഡവിങ് ലൈസന്‍സുണ്ട്. െ്രെഡവിങ് പഠനത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.