ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു; ഗോലാനി ബ്രിഗേഡിലെ ക്യാപ്റ്റനാണ് കൊല്ലപ്പെട്ടത്

Update: 2025-07-11 06:57 GMT

തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്നു ഇസ്രായേലി സൈന്യത്തിലെ ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു. ഗോലാനി ബ്രിഗേഡിലെ ക്യാപ്റ്റനായ റീയ് ബിരാന്‍(21) കൊല്ലപ്പെട്ടത്. തെക്കന്‍ ഗസയില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു. ചെറുപ്പക്കാര്‍ക്ക് പലതരം റാങ്കുകള്‍ നല്‍കി സൈന്യത്തില്‍ ചേര്‍ക്കുകയാണെന്ന ഇസ്രായേലി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് 21 വയസുള്ള യുവാവിന്റെ ക്യാപ്റ്റന്‍ പദവി.