ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന; നെയ്യാറ്റിന്‍കരയില്‍ നാലേകാല്‍ കിലോ കഞ്ചാവ് പിടികൂടി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവ് പിടിയില്‍. ഓട്ടോറിക്ഷയില്‍ നിന്ന് നാലേകാല്‍ കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറ്റിയായിരുന്നു കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. തിരുമല പുത്തന്‍വീട്ടില്‍ വിഷ്ണു(35)ആണ് പിടിയിലായത്. ഓട്ടോറിക്ഷയുടെ വിവിധ ഭാഗങ്ങളില്‍ പൊതികളിലാക്കിയായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മൂന്നു ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.