വീട്ടുമുറ്റം കഞ്ചാവ് തോട്ടമാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍; 35 കഞ്ചാവ് ചെടികളും 10.5 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു
കൊല്ലം: വീട്ടുമുറ്റം കഞ്ചാവ് തോട്ടമാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍. ഇവര്‍ വളര്‍ത്തിയിരുന്ന 35 കഞ്ചാവ് ചെടികളും 10.5 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കരുനാഗപ്പള്ളി ഓച്ചിറ മേമന ദേശത്ത് മനീഷ് ഭവനത്തില്‍ മനീഷ് എന്ന മോളി (27), ഓച്ചിറ മേമന ദേശത്ത് ഇടയിലെ വീട്ടില്‍ അഖില്‍ കുമാര്‍ (31) എന്നിവരാണ് എഖ്‌സൈസിന്റെ പിടിയിലായത്.
അഖില്‍ കുമാറിന്റെ വീട്ടുമുറ്റത്ത് ചട്ടിയില്‍ വളര്‍ത്തിയ ഒമ്പത് കഞ്ചാവ് ചെടികളും സമീപം വളര്‍ത്തിയ 29 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ പാഴ്‌സലുകള്‍ ആക്കിയ നിലയില്‍ പത്തരകിലോയോളം കഞ്ചാവും പിടികൂടി. നേരത്തെ രണ്ടുതവണ എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ് മനീഷ്. 105 ഗ്രാം, 2.5 ഗ്രാം എംഡിഎംഎയാണ് അന്ന് പിടികൂടിയത്.
പ്രതികള്‍ ഇരുവരും പരസ്പരധാരണയോടെ കഞ്ചാവ് കൃഷിയും കഞ്ചാവ് കച്ചവടവും നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. മുന്‍കേസുകളില്‍ മനീഷിനെ അറസ്റ്റ് ചെയ്യാന്‍ പല പ്രാവശ്യം ശ്രമി?ച്ചെങ്കിലും വീട്ടില്‍ വളര്‍ത്തിവരുന്ന നായ്ക്കളെ അഴിച്ച് വിട്ട് രക്ഷപെടുകയായിരുന്നു.