21 കിലോഗ്രാം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ക്ക് പത്ത് വര്‍ഷം തടവ്

Update: 2025-04-11 13:30 GMT

തൃശൂര്‍: വില്‍പ്പനക്കായി 21 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശി മേലേപ്പറമ്പില്‍ രാജേഷ് (44 ), കിഴക്കേ ചാലക്കുടി കിഴക്കേ പോട്ട അറയ്ക്കല്‍ മാളക്കാരന്‍ രഞ്ജു (43) എന്നിവരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ വി രജനീഷ് ശിക്ഷിച്ചിരിക്കുന്നത്. 2021 ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാത മുരിങ്ങൂരിലെ സര്‍വീസ് റോഡിനടുത്തു വെച്ചാണ് കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍ ഇ ഡി ഷാജുവിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.