പെട്രോയുടെ വിസ റദ്ദാക്കി; കൊളംബിയന്‍ വിദേശമന്ത്രി ഉള്‍പ്പെടെ ഉന്നതര്‍ യുഎസ് വിസ ഉപേക്ഷിച്ചു

Update: 2025-10-01 06:12 GMT

കൊളംബിയ: പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ അമേരിക്കന്‍ വിസ റദ്ദാക്കിയതിന് പിന്നാലെ വിദേശകാര്യമന്ത്രിയുള്‍പ്പടെ നിരവധി കൊളംബിയന്‍ ഉന്നതര്‍ യുഎസ് വിസ സ്വമേധയാ ഉപേക്ഷിച്ചു. പ്രസിഡന്റിന് നേരെയുണ്ടായ വിസനിഷേധ നടപടി അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശമന്ത്രി റോസ വില്ലവിസെന്‍ഷ്യോ രാജസമ്മാനമായി വിസ കൈവിട്ടത്.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പങ്കെടുക്കാനെത്തിയ പെട്രോ കഫിയ ധരിച്ച് ഫലസ്തീന്‍ അനുകൂല റാലിയില്‍ പ്രസംഗിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ വിസ റദ്ദാക്കിയത്. അതേസമയം കൊളംബിയയുടെ വിദേശനയത്തെ അംഗീകരിക്കാതെ അംബാസഡര്‍മാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന് പെട്രോ പ്രഖ്യാപിച്ചു.



Tags: