കോഴിക്കോട്: ഓണാഘോഷത്തിനിടെ കലക്ടറേറ്റില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാധിക്ഷേപം നടന്നെന്ന് പരാതി. വ്യാഴാഴ്ച കലക്ടര്‍ കൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതി പറയുന്നു. കെ സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നല്‍കിയ പരാതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇന്ന് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്നും എഡിഎം അറിയിച്ചു.