കേരളത്തിലെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു സിഎജി റിപോര്‍ട്ട്; നഷ്ടം 18,026 കോടി

Update: 2025-03-26 00:48 GMT

തിരുവനന്തപുരം: കേരളത്തിലെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു സിഎജി റിപോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടം. ഇതില്‍ 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസി വര്‍ഷങ്ങളായി ഓഡിറ്റിനു രേഖകള്‍ ഹാജരാക്കുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തി. ടെന്‍ഡര്‍ വിളിക്കാതെ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുക വഴി കെഎംഎംഎല്ലിന് 23.17 കോടിയുടെ നഷ്ടമുണ്ടായെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.