ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് 30 ലക്ഷം രൂപയുടെ കേബിളുകള്‍ മോഷണം പോയി

Update: 2025-12-18 05:19 GMT

ബെംഗളൂരു: റായ്ചൂര്‍ നഗരത്തിലെ ആന്‍ഡ്രൂണ്‍ കില്ല പ്രദേശത്തെ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന കേബിളുകള്‍ മോഷണം പോയി. നിലം കുഴിച്ചാണ് മോഷ്ടാക്കള്‍ കേബിളുകള്‍ കടത്തിയതെന്ന് പോലിസ് അറിയിച്ചു. ഏകദേശം 1.5 കിലോമീറ്റര്‍ നീളമുള്ള കേബിളുകളാണ് നഷ്ടമായത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 മുതല്‍ 5 മണി വരെയുള്ള സമയത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സദര്‍ ബസാര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.

Tags: