മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളിലായതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക

Update: 2022-08-03 03:59 GMT

തിരുവനന്തപുരം:സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും.അപകട സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ കേന്ദ്ര സേനകളുടെ സഹായം തേടിയേക്കും.ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളിലായതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.

നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചും, അപകടസാധ്യതകളെ കുറിച്ചും മന്ത്രിമാര്‍ യോഗത്തില്‍ അറിയിക്കും.സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വിലയിരുത്തല്‍ യോഗത്തില്‍ നടക്കും.അതിതീവ്രമഴ 3 ദിവസം തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.ഇന്ന് ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News