ദോഷങ്ങള്‍ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ബിസിനസുകാരനില്‍ നിന്ന് 10 പവന്‍ സ്വര്‍ണം കവര്‍ന്നു
ചെന്നൈ: ദോഷങ്ങള്‍ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ബിസിനസുകാരനില്‍ നിന്ന് 10 പവന്‍ സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാനായിട്ടില്ല. ചെന്നൈ മിന്റ് സ്ട്രീറ്റിലെ വ്യവസായിയായ ദീപക് ജെയിനാണ് തട്ടിപ്പിനിരയായത്.
മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തില്‍ രാത്രി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ദീപക്. വഴിയില്‍ വെച്ച് ഇയാളെ തടഞ്ഞുനിര്‍ത്തിയ തട്ടിപ്പുകാര്‍, ദീപക്കിന് വലിയ ദോഷങ്ങളുണ്ടെന്നും ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അപകടമാണെന്നും പറയുകയായിരുന്നു. തുടര്‍ന്ന് പൂജയെന്ന വ്യാജേന കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ രണ്ടംഗ സംഘത്തിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം അയല്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.