തൃശൂരില്‍ വ്യാപാരി മരിച്ച നിലയില്‍

Update: 2025-11-25 11:23 GMT

തൃശൂര്‍: എടത്തിരുത്തിയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പറമ്പ് തേക്കാനത്ത് വീട്ടില്‍ മാത്യൂസ്(55)ആണ് മരിച്ചത്. വീട്ടുവളപ്പിലെ കുളത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൈകള്‍ തുണി ഉപയോഗിച്ച് തമ്മില്‍ ബന്ധിച്ച നിലയിലായിരുന്നു. മാത്യുസ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ മാത്യൂസിനെ കാണാനില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനിടെയാണ് കുളത്തില്‍ ചലനമറ്റ നിലയില്‍ മാത്യൂസിനെ കണ്ടെത്തിയത്. ഉടന്‍ കരാഞ്ചിറ മിഷന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പോലിസ് വ്യക്തമാക്കി. കയ്പമംഗലം പോലിസ് തുടര്‍നടപടികള്‍ ആരംഭിച്ചു.

Tags: