വ്യാപാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-12-15 06:47 GMT

കോട്ടയം: വ്യാപാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. വിനോദ് ജേക്കബ് എന്നയാളാണ് മരിച്ചത്. കോഴിത്തീറ്റ വില്‍ക്കുന്നയാളാണ് വിനോദ്. വീട്ടില്‍ നിന്നും പുറത്തേക്കു പോയ ഇയാള്‍ മടങ്ങി വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇയാളെ പിന്നീട് പൈകയിലെ ക്ഷേത്രത്തിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: