കോഴിക്കോട്: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളിപറമ്പില്‍ നടന്ന അപകടത്തില്‍ വയനാട് സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (19) ആണ് മരിച്ചത്. സുഹൃത്തായ മാവൂര്‍ കുറ്റിക്കടവ് സ്വദേശിക്ക് പരുക്കേറ്റു. നന്തി ദാറുസ്സലാം അറബിക് കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും.