കോട്ടക്കല്‍: സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. തിരൂര്‍-കോട്ടക്കല്‍ പാതയില്‍ എടരിക്കോട് ക്ലാരി മൂച്ചിക്കലിനു സമീപമാണ് അപകടം. ബസ് യാത്രക്കാരായ ശങ്കരനാരാരായണന്‍, ജയന്‍, അഷ്‌റഫ്, മുനീറ, ശോഭ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മഴ കാരണം നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി ബസില്‍ ഇടിച്ചാണ് അപകടം.