വൈക്കം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു. വൈക്കം കുടവെച്ചൂര്‍ പുന്നത്തറ വീട്ടില്‍ സാബുവിന്റെ മകന്‍ സുധീഷ് (29) ആണ് മരിച്ചത്. സുധീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തില്‍ ബസ് െ്രെഡവര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല, വൈക്കം താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഞായറാഴ്ച വൈകീട്ട് 4:30ന് വെച്ചൂര്‍തണ്ണീര്‍മുക്കം റോഡില്‍ ചേരകുളങ്ങര ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ബൈക്കില്‍ ഇടിച്ച് ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. സുധീഷും ബൈക്കും ബസിന്റെ അടിയില്‍പ്പെട്ടു.