ഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ ബസ് അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഒമ്പതുപേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍. വ്യാഴാഴ്ച രാവിലെയാണ് രുദ്രപ്രയാഗ് ജില്ലയിലെ ഹൈവേയില്‍ നിന്ന് 20 പേരുമായി സഞ്ചരിച്ച ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്നുള്ള വിശാല്‍ സോണി (42), ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ഡ്രീമി (17), മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്നുള്ള ഗൗരി സോണി (41) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചികില്‍സയിലാണ്. െ്രെഡവറുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പോലിസ്, അഗ്‌നിശമന സേന, സംസ്ഥാന ദുരന്ത നിവാരണ സേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.