പുത്തനത്താണി: ദേശീയപാത പുത്തനത്താണി ചുങ്കത്ത് സ്വകാര്യബസ് മറിഞ്ഞു 16 പേർക്ക് പരിക്ക്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന 'പാരഡൈസ്' ബസ്സാണ് അപകടത്തിൽ പെട്ടത്. നിർമ്മാണത്തിൻ്റെ ഭാഗമായി റോഡിലുണ്ടായിരുന്ന മൺകൂനയിലും തുടർന്ന് ഡിവൈഡറിലും ഇടിച്ച് നിയന്ത്രണം വിട്ട ബസ്സ് മറിയുകായിരുന്നു. പരിക്കേറ്റവരെ പുത്തനത്താണി, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.