തൃശൂര്‍: പുറ്റേക്കരയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്. തൃശൂര്‍-കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു എന്നാണ് വിവരം. ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡില്‍ കുറുകെ മറിഞ്ഞു.