ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവം; യുവാവിന്റെ അസ്ഥികള്‍ കടലിലൊഴുക്കിയെന്ന് പ്രതികള്‍
കോഴിക്കോട്: ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിന്റെ അസ്ഥികള്‍ കടലിലൊഴുക്കിയെന്ന് പ്രതികള്‍. എട്ടുമാസം മുമ്പ് അസ്ഥികള്‍ കടലിലൊഴുക്കിയെന്നാണ് മൊഴിനല്‍കിയിരിക്കുന്നത്. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലിന്റെ മരണം. സുഹൃത്തുക്കളായ നാല് പേര്‍ ലഹരി ഉപയോഗത്തിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിജില്‍ മരിച്ചു. തുടര്‍ന്ന് മറ്റുമൂന്നു പേര്‍ ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടെന്നാണ് പരാതി. സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പ്രതികള്‍. 2019ലാണ് കേസിനാസ്പദമായ സംഭവം.